Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിജി തോംസണെതിരെ കേസ്: ഹര്‍ജി നിരസിക്കരുതെന്ന് ഉത്തരവ്

Jiji Thomson

തിരുവനന്തപുരം∙  മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി നിരസിക്കരുതെന്നു മജിസ്ട്രേട്ട് കോടതിയോട് അഡീഷനൽ സെഷൻസ് കോടതി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ സുഹൃത്തും മുൻ ചീഫ് സെക്രട്ടറിയുമായ ജോസ് സിറിയക്കിനെ അംഗമായി നിയമിക്കാൻ കൃത്രിമ രേഖ തയാറാക്കി ജിജി തോംസൺ കേന്ദ്ര നിയമ മന്ത്രാലയത്തിൽ നൽകി എന്നായിരുന്നു പരാതി.

സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സർക്കാരിന്റെ അനുവാദം വേണമെന്നു ചൂണ്ടിക്കാട്ടി മജിസ്ട്രേട്ട് കോടതി നേരത്തേ ഈ ഹർജി തള്ളിയിരുന്നു. എന്നാൽ സർക്കാർ ജീവനക്കാർക്കെതിരെ കേസ് എടുക്കാൻ സുപ്രീം കോടതിയുടെ പുതിയ മാർഗ രേഖകൾ വന്ന സാഹചര്യത്തിലാണ് അഡിഷനൽ സെഷൻസ് കോടതിയുടെ ഉത്തരവ്.