തിരുവനന്തപുരം∙ വാമനപുരം കാരേറ്റിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് 17 പേർക്ക് നിസാര പരുക്ക്. ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് കൊട്ടാരക്കരയ്ക്കു പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് മറിഞ്ഞത്. എതിരെ വന്ന വാഹനത്തിൽ തട്ടാതിരിക്കാൻ വെട്ടിക്കുന്നതിനിടയിലാണ് റോഡിലേക്കു മറിഞ്ഞത്. പരുക്കേറ്റ രണ്ട് പേരെ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റി. ബാക്കിയുള്ളവർ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജിൽ വൈദ്യസഹായം തേടി. അരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതതടസമുണ്ടായി. നാട്ടുകാർ ചേർന്ന് ബസ് പൂർവസ്ഥിതിയിലാക്കി.