കോട്ടയം ∙ കെഎസ്ആർടിസി ബസും ടാറിങ് യന്ത്രവുമായി കൂട്ടിയിടിച്ച് എട്ടു പേർക്ക് പരുക്ക്. കാസർകോടുനിന്നു കോട്ടയത്തേക്കg വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഏറ്റുമാനൂർ തവളക്കുഴിയിൽ ഇന്നു പുലർച്ചെ 5:15 നായിരുന്നു അപകടം. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisement