കോഴിക്കോട്∙ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, എം.ടി. വാസുദേവൻ നായരെ സന്ദർശിച്ചു. രാവിലെ പത്തുമണിയോടെയാണ് കാരാട്ട് കൊട്ടാരം റോഡിലുള്ള എംടിയുടെ വീട്ടിലെത്തിയത്. തന്റെ നാട്ടുകാരനായ എംടിയുടെ സുഖവിവരങ്ങൾ അന്വേഷിക്കാനെത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു.
കാരാട്ടിന്റെ ബന്ധുവീടിനടുത്തായിരുന്നു എംടിയുടെ തറവാട്. കുട്ടിക്കാലം മുതല്‍ പരിചയമുണ്ടായിരുന്നു. പഠന ഗവേഷണത്തിനായി എംടി സഹായിച്ച കാര്യങ്ങളും കാരാട്ട് ഓർമിച്ചു. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസും ഒപ്പമുണ്ടായിരുന്നു.
ഒഞ്ചിയം രക്തസാക്ഷിദിന പരിപാടികളിൽ പങ്കെടുക്കാനാണ് കാരാട്ട് കോഴിക്കോട്ടെത്തിയത്. വൈകിട്ടാണ് ഒഞ്ചിയത്തെ പരിപാടികൾ.