Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാംഗ്ലൂരിന് അഞ്ചു വിക്കറ്റ് ജയം; ഡിവില്ലിയേഴ്സിനും കോഹ്‌ലിക്കും അർധസെഞ്ചുറി

AB De Villiers, Colin de Grandhomme

ഡൽഹി∙ പനിമാറി ടീമിലേക്കുള്ള രണ്ടാം വരവിനു ശേഷം എ.ബി. ഡിവില്ലിയേഴ്സ് ഫോമിലേയ്ക്കുയർന്ന മൽസരത്തിൽ ഡൽഹിക്കെതിരെ ബാംഗ്ലൂരിന് അഞ്ചുവിക്കറ്റ് ജയം. സ്കോർ ഡൽഹി 20 ഓവറിൽ 181–4, ബാംഗ്ലൂർ 19 ഓവറിൽ 187–5. ബാംഗ്ലൂരിനായി ഡിവില്ലിയേഴ്സ് പുറത്താകാതെ 72 റൺസ് നേടി. മൂന്നാം വിക്കറ്റിൽ കോഹ്‌ലി– ഡിവില്ലിയേഴ്സ് സഖ്യം നേടിയ 118 റൺസാണ് ബാംഗ്ലൂർ റൺചെയ്സ് അനായാസമാക്കിയത്. കോഹ്‌ലി 70 റൺസ് നേടി.

ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ബാംഗ്ലൂർ ഡൽഹി ഓപ്പണർമാരായ ഷായെയും റോയിയെയും മൂന്നോവറിനിടെ മടക്കി. മൂന്നാം വിക്കറ്റിൽ നായകൻ അയ്യരും പന്തും ഒരിക്കൽക്കൂടി ഒത്തുചേർന്നതോടെയാണ് ഡൽഹി ഇന്നിങ്സിനു ജിവൻവച്ചത്. അയ്യർ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തു മുന്നേറിപ്പോൾ പന്ത് വീണ്ടും കത്തിക്കയറി. 34 ബോളിൽ 61 റൺസാണ് പന്ത് നേടിയത്. 32 റൺസെടുത്ത് അയ്യരും മടങ്ങിയശേഷം ക്രീസിലെത്തിയ 17 കാരൻ അഭിഷേക് ശർമ 19 പന്തിൽ 46 റൺസടിച്ചു.

നേപ്പാൾ യുവ സ്പിന്നർ സന്ദീപ് ലാമിച്ചെനെയെ ടീമിൽ ഉൾപ്പെടുത്തിയാണ് ഡൽഹി കളിക്കിറങ്ങിയത്. ആദ്യ കളിയിൽ നാല് ഓവറിൽ 25 റൺസ് മാത്രം വിട്ടുനൽകിയ ലാമിച്ചെനെ പാർഥിവ് പട്ടേലിന്റെ വിക്കറ്റും നേടി.

related stories