Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫലം വൈകുന്നു; 10% ഹയർസെക്കൻഡറി സീറ്റ് സിബിഎസ്ഇ വിദ്യാർഥികൾക്ക്

class-room-school

തിരുവനന്തപുരം ∙ സിബിഎസ്ഇ പത്താം ക്ലാസ് ഫലം വരാൻ വൈകുന്നതു മൂലം കേരള ഹയർസെക്കൻഡറി സീറ്റുകളുടെ 10% സിബിഎസ്ഇ വിദ്യാർഥികൾക്കായി നീക്കി വയ്ക്കും. ഇതിനായുള്ള നിർദേശം ഹയർസെക്കൻഡറി ഡയറക്ടർ, സർക്കാരിനു സമർപ്പിക്കും.ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവിറക്കും. 

എസ്എസ്എൽസി പരീക്ഷാ ഫലം വന്നതിന്റെ തുടർച്ചയായി ഒന്നാം വർഷ ഹയർസെക്കൻഡറി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതിയ പല വിദ്യാർഥികളും കേരള സിലബസിലേക്കു മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരുടെ ഫലം വരുമ്പോഴേക്കും കേരള ഹയർസെക്കൻഡറിക്ക് അപേക്ഷിക്കേണ്ട സമയം കഴിയും. 

ഇക്കാര്യം വിദ്യാർഥികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് എല്ലാ കോഴ്സിലും 10% സീറ്റ് ഇവർക്കായി നീക്കി വയ്ക്കാൻ തീരുമാനിച്ചത്. ഇവരുടെ ഫലം വന്ന ശേഷമായിരിക്കും ഈ സീറ്റുകളിൽ പ്രവേശനം നടത്തുക.