Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റായുഡുവിന്റെ അർധസെഞ്ചുറി പാഴായി; ഐപിഎല്ലി‍ൽ ആശ്വാസ ജയവുമായി ഡൽഹി

ambatti-rayudu-batting അർധസെഞ്ചുറി നേടിയ അംബാട്ടി റായുഡുവിന്റെ ബാറ്റിങ്.ചിത്രം: ഐപിഎൽ ട്വിറ്റർ

ന്യൂഡൽഹി∙ ഐപിഎല്ലിൽ കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ 34 റൺസിനു തോൽപ്പിച്ച് പോയിന്റു പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡൽഹി ഡെയർഡെവിൾസ്. ഡൽഹി ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈയ്ക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുക്കാനേ സാധിച്ചുള്ളു. ചെന്നൈ ഓപ്പണർ അംബാട്ടി റായുഡു (29 പന്തിൽ 50) അർധ സെഞ്ചുറി നേടി. 

ഐപിഎൽ സ്പെഷൽ

രവീന്ദ്ര ജഡേജ (18 പന്തിൽ 27)യെ ഒഴിവാക്കിയാൽ ചെന്നൈ നിരയിൽ മറ്റാർക്കും ഭേദപ്പെട്ട പ്രകടനം നടത്താനായില്ല. അവസാന ഓവറുകളിൽ റൺ വഴങ്ങുന്നതിൽ ഡൽഹി ബോളർമാർ പിശുക്കു കാട്ടിയതോടെ ചെന്നൈ മുട്ടുമടക്കുകയായിരുന്നു. ഡൽഹിക്കു വേണ്ടി അമിത് മിശ്ര, ട്രെന്റ് ബോൾട്ട് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. സന്ദീപ് ലാമിച്ചനെ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഡൽഹി അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. ഋഷഭ് പന്ത് (26 പന്തിൽ 38), വിജയ് ശങ്കർ (28 പന്തിൽ 36), ഹർഷൽ പട്ടേൽ (16 പന്തിൽ 36) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഡൽഹി ഭേദപ്പെട്ട സ്കോറിലെത്തിയത്. ചെന്നൈ നേരത്തേ തന്നെ പ്ലേ ഓഫിലെത്തിയിരുന്നു.