Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെക്കോർ‍ഡുകൾ കടപുഴക്കി സജി ചെറിയാൻ; ചെങ്ങന്നൂർ ചെങ്കൊടിക്കു സ്വന്തം

Saji Cherian വിജയമുറപ്പിച്ച് സജി ചെറിയാൻ മാധ്യമങ്ങളോടു സംസാരിക്കുന്നു. ചിത്രം: ആർ.എസ്. ഗോപൻ.

ആലപ്പുഴ∙ ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരിൽ ആദ്യമെണ്ണിയ തപാൽ വോട്ടുമുതൽ വ്യക്തമായ ലീഡ് നിലനിർത്തി എൽഡിഎഫിന് ഉജ്ജ്വല വിജയം. യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എൽഡിഎഫിനു മികച്ച ഭൂരിപക്ഷം നേടാനായത് അക്ഷരാർഥത്തിൽ യുഡിഎഫിനെ ഞെട്ടിച്ചു. പ്രതിരോധക്കോട്ടകളിലെ വിള്ളലിന്റെ ശക്തി അപ്പോഴാണ് സ്ഥാനാർഥി ഡി. വിജയകുമാറും കൂട്ടരും തിരിച്ചറിഞ്ഞത്. ബിജെപി ശക്തികേന്ദ്രമായ തിരുവൻവണ്ടൂരും എൽഡിഎഫ് പിടിച്ചു. ബിജെപി ഇവിടെ രണ്ടാമതാണ്. കേരള കോൺഗ്രസ് ഭരിക്കുന്ന തിരുവൻവണ്ടൂരിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ 30 വർഷത്തെ എൽഡിഎഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സജി ചെറിയാൻ നേടിയത്.

തന്റെ പ്രതീക്ഷകൾക്ക് അപ്പുറമാണ് വിജയമെന്ന് സജി ചെറിയാൻ പ്രതികരിച്ചു. ഇത്രയും ജനങ്ങൾക്ക് എന്നെ ഇഷ്ടമാണെന്നു കരുതിയിരുന്നില്ല. എസ്എൻഡിപിയുടെയും എൻഎസ്എസിന്റെയും ക്രിസ്ത്യൻ സഭകളുടെയും വോട്ടുകൾ തനിക്കു ലഭിച്ചു. പിണറായി വിജയൻ സർക്കാരിനുള്ള അംഗീകാരമാണിത്. ആഘോഷങ്ങൾ എല്ലാവരും ചേർന്നു നടത്തണമെന്നും പരിധിവിടരുതെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു.

അതേസമയം, ബിജെപിയും സിപിഎമ്മും കോൺഗ്രസിനെ തോൽപ്പിക്കാൻ ഒരുമിച്ചെന്ന് യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാർ ആരോപിച്ചു. കോൺഗ്രസിനു വീഴ്ച പറ്റി. താഴേത്തട്ടിൽ പ്രതിരോധിക്കാൻ ആളുണ്ടായില്ല. വീഴ്ചയുടെ കാരണം പാർട്ടി നേതൃത്വം ആലോചിക്കണമെന്നും തോൽവി സമ്മതിച്ച് വിജയകുമാർ പറഞ്ഞു. കോൺഗ്രസ് വോട്ടു മറിച്ചെന്ന് ബിജെപി സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ളയും ആരോപിച്ചു. മാന്നാർ അതിന്റെ സൂചനയാണ്. വോട്ട് പർച്ചേസ് ചെയ്തു. ധനധാരാളിത്തം എൽഡിഎഫിന്റെ മുഖമുദ്രയെന്നും പിള്ള കൂട്ടിച്ചേർത്തു.

LIVE UPDATES
SHOW MORE