ജനം ടിവിയുടെ ബ്യൂറോ ഓഫിസിനു നേരെ അക്രമം; മാധ്യമപ്രവർത്തകന് മർദനമേറ്റു

കൊച്ചി∙ ജനം ടിവിയുടെ ബ്യൂറോ ഓഫിസിനു നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം. ബ്യൂറോ ചീഫ് എസ്.ശ്രീകാന്തിനു മർദനമേറ്റു. ടിവിയിൽ ഒരു ക്ഷേത്രത്തിന്റെ ദുരവസ്ഥയെ കുറിച്ചുവന്ന വാർത്തയിൽ പ്രകോപിതരായ ചിലരാണ് അക്രമം നടത്തിയതെന്നും പള്ളുരുത്തി സ്വദേശി ഉദയനടക്കം മൂന്നു പേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. ഓഫിസിലെ ടിവി അക്രമികൾ തകർത്തു. മൂവി കാമറയടങ്ങിയ ബാഗ് നിലത്തെറിയുകയും ടിവിയുടെ റിമോട്ട് എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു.