തിരുവനന്തപുരം∙ കെ.എം.മാണിയെ തള്ളിയും വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള കോൺഗ്രസ് നേതാവ് കെ.എം.മാണിയുടെ പിന്നാലെ പോകേണ്ട സാഹചര്യം ഇപ്പോഴില്ല. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എസ്‌എന്‍ഡിപി സ്വീകരിച്ച മാതൃക നല്ലതാണ്. ബിഡിജെഎസും എസ്‌എന്‍ഡിപിയും രണ്ടാണ്. ബിജെപി ഉണ്ടാക്കിയ പാര്‍ട്ടിയാണ് ബിഡിജെഎസ് എന്നും കോടിയേരി പറഞ്ഞു
സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർഥിയെ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രഖ്യാപിക്കും. പ്രത്യേക രാഷ്ട്രീയ പശ്ചാത്തലത്തിലാണു ചെങ്ങന്നൂര്‍ ഉപതിരഞ്ഞടുപ്പ് നടന്നത്. ത്രിപുരയിലെ ജയം കേരളത്തിൽ ആവർത്തിക്കുമെന്നും അതിന്റെ തുടക്കമാണു ചെങ്ങന്നൂര്‍ എന്നും ബിജെപി പ്രഖ്യാപിച്ചിരുന്നു. ബിജെപിയെ തടയാന്‍ എല്‍ഡിഎഫിന് കഴിഞ്ഞുവെന്നതാണു ചെങ്ങന്നൂർ വിജയത്തിന്റെ പ്രത്യേകതയെന്നും കോടിയേരി വ്യക്തമാക്കി.