Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂസിലൻഡിനോട് 2–1ന് തോറ്റ് ഇന്ത്യ; ആശ്വാസ ഗോളുമായി േഛത്രി

sunil-chhetri ഇന്ത്യ–ന്യൂസിലൻഡ് മത്സരത്തിൽനിന്ന്. ചിത്രം: വിഷ്ണു വി. നായർ∙ മനോരമ

മുംബൈ∙ തുടർച്ചയായി ജയം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ് ഫുട്ബോളില്‍ ന്യൂസിലന്‍ഡിനോടു തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു ന്യൂസിലന്‍ഡിന്റെ വിജയം. ആദ്യപകുതി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ മൂന്നു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.

46-ാം മിനിറ്റില്‍ ക്യാപ്റ്റൻ സുനില്‍ ഛേത്രിയിലൂടെ ആദ്യ ഗോള്‍ നേടിയ ഇന്ത്യക്ക് പക്ഷേ, ലീഡ് അധികനേരം നിലനിർത്താനായില്ല. 49-ാം മിനിറ്റില്‍ ഇന്ത്യന്‍ വംശജൻ സര്‍പ്രീത് സിങിന്റെ പാസില്‍ ആന്ദ്രെ ഡി ജോങ് സമനില ഗോളടിച്ചു. 86-ാം മിനിറ്റിൽ മോസസ് ഡെയറിലൂടെ ന്യൂസിലന്‍ഡ് വിജയ ഗോളും നേടി.

related stories