Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്നനേട്ടം സ്വന്തമാക്കി നദാൽ; പതിനൊന്നാം ഫ്രഞ്ച് ഓപ്പൺ കിരീടം, റെക്കോർഡ്

Rafael-Nadal വിജയാഹ്ലാദത്തിൽ നദാൽ.

പാരിസ് ∙ പതിനൊന്നാം ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് സ്പാനിഷ് താരം റാഫേൽ നദാൽ. ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ തോൽപിച്ചാണു നദാലിന്റെ ഈ റെക്കോർഡ് നേട്ടം. സ്കോർ: 6-4, 6-3, 6-2. ഒരു ഗ്രാൻസ്‌ലാമിൽ ഏറ്റവുമധികം കിരീടം എന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിന് ഒപ്പമാണ് നദാൽ ഇതോടെ എത്തിയത്.

നദാലിന്റെ 24–ാം ഗ്രാൻസ്‌ലാം ഫൈനലായിരുന്നു ഇന്നത്തേത്– ഇതുൾപ്പെടെ സ്വന്തമാക്കിയത് 17 ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങൾ. ഡൊമിനിക് തീമിന്റെ ആദ്യ ഗ്രാൻസ്‌ലാം ഫൈനലായിരുന്നു ഇത്. ഈ വർഷം കളിമൺ കോർട്ടിൽ നദാലിനെ തോൽപിച്ച ഏക താരവും തീമാണ്– മഡ്രിഡിലും റോമിലും. അതിനുള്ള മധുര പ്രതികാരം കൂടിയായി ഈ സ്വപ്നനേട്ടം.

സെമിയിൽ അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പോട്രോയെ 4–6, 1–6, 2–6നു തകർത്താണു നദാൽ ഫൈനലിലെത്തിയത്. ഇറ്റലിയുടെ മാർക്കോ സെച്ചിനാറ്റോയെ മറികടന്നാണു തീം ഫൈനലിലെത്തിയത്.

Get News Alerts From Manorama Online

We'll send you latest news updates through the day. You can manage them any time from your browser settings.

Not NowAllow