വെല്ലിങ്ടൺ∙ ന്യൂസീലൻഡ് പ്രധാനമന്ത്രി ജെസീന്ത ആർഡനു പെൺകുഞ്ഞ് പിറന്നു. പങ്കാളിയും ടെലിവിഷൻ അവതാരകനുമായ ക്ലാർക്ക് ഗെഫോഡിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രം പ്രധാനമന്ത്രി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണു 37കാരിയായ ജസീന്ത ആർഡൻ. ഇപ്പോൾ, അധികാരത്തിലിരിക്കെ അമ്മയാകുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയും. 1990ൽ, ബേനസീർ ഭൂട്ടോയാണ് അധികാരത്തിലിരിക്കെ അമ്മയായ ആദ്യത്തെ പ്രധാനമന്ത്രി.