വെല്ലിങ്ടൻ∙ അടുത്തമാസം 17നു പ്രസവത്തിനുശേഷം അവധിയെടുക്കുന്ന ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ ഉപപ്രധാനമന്ത്രി വിൻസ്റ്റൻ പീറ്റേഴ്സിനു ചുമതല കൈമാറി. ജസിൻഡ അവധിയെടുക്കുന്ന ആറാഴ്ച പീറ്റേഴ്സിനാണു താൽക്കാലിക ചുമതല. അവധിയിലാണെങ്കിലും മന്ത്രിസഭായോഗങ്ങളുടേത് ഉൾപ്പെടെ രേഖകൾ ജസിൻഡയുടെ അടുത്തെത്തും. വിദേശകാര്യമന്ത്രിയും ന്യൂസീലൻഡ് ഫസ്റ്റ് പാർട്ടി നേതാവുമാണു പീറ്റേഴ്സ്. ചുമതലകൾ വിശദീകരിച്ചുകൊടുത്ത്, മുതിർന്ന നേതാവായ പീറ്റേഴ്സിനെ കൊച്ചാക്കുകയാണോ എന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം വന്നപ്പോൾ, പീറ്റേഴ്സ് പറഞ്ഞു: ഇതു ഞാനും ജസിൻഡയും കൂടി തയാറാക്കിയതാണ്. എഴുതാപ്പുറം വായിക്കേണ്ട!
ജസിൻഡ ആർഡേൻ
Advertisement