Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂസീലൻഡ് കുടിയേറ്റത്തിന് ലൈംഗികവൃത്തി തൊഴിൽപട്ടികയിൽ

വെല്ലിങ്ടൻ∙ ന്യൂസീലൻഡിലേക്കു കുടിയേറാൻ വീസാ അപേക്ഷയിൽ ലൈംഗികത്തൊഴിലും രേഖപ്പെടുത്താം. ഓസ്ട്രേലിയൻ, ന്യൂസീലൻഡ് തൊഴിൽ വർഗീകരണ പട്ടികയിൽ ‘സാമൂഹികമായ കൂട്ടുനൽകൽ’ എന്ന പേരിൽ ലൈംഗികത്തൊഴിൽ ‘പാടവവും പരിചയവും’ വേണ്ട തൊഴിലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി.

ഹൈസ്കൂൾതലം വരെ പഠിച്ചിരിക്കണം, മൂന്നുവർഷം തൊഴിൽപരിചയം തുടങ്ങി പല നിബന്ധനകളുണ്ട്. 2003ലാണു ന്യൂസീലൻഡിൽ ലൈംഗികത്തൊഴിൽ നിയമവിധേയമാക്കിയത്. 2008ൽ നടത്തിയ അവലോകനത്തിൽ ന്യൂസീലൻഡിൽ ലൈംഗികത്തൊഴിലാളികളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടില്ലെന്നും കണ്ടെത്തി.