ബ്രെഡ∙ ചാംപ്യൻസ് ട്രോഫി ഹോക്കിയില്‍ കരുത്തരായ അർജന്റീനയെയും മറികടന്ന് ഇന്ത്യൻ ടീം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. രണ്ടാം പകുതിയിൽ ഹർമൻ പ്രീത് സിങ്, മൻദീപ് സിങ് എന്നിവർ നേടിയ ഗോളുകളാണ് ഇന്ത്യയ്ക്കു തുണയായത്.
ഒളിംപിക്സിലെ ഹോക്കി ജേതാക്കളാണ് അർജന്റീന. ഗോൺസാലോ പെയ്‍ലറ്റാണ് അർജന്റീനയുടെ ഏകഗോൾ നേടിയത്. ടൂർണമെന്റിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്. ആദ്യ മൽസരത്തിൽ പാക്കിസ്ഥാനെ ഇന്ത്യ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപിച്ചിരുന്നു.