ആലപ്പുഴ ∙ ഇത്തവണ നെഹ്റു ട്രോഫി ജലോത്സവത്തിന്റെ മുഖ്യാതിഥിയായി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിനെത്തും. ഇംഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് മത്സരം റദ്ദാക്കിയാകും സച്ചിൻ തെൻഡുൽക്കർ ഓഗസ്റ്റ് 11 നു പുന്നമടയിൽ നടക്കുന്ന നെഹ്റു ട്രോഫി പവിലിയനിൽ എത്തുകയെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു.
നെഹ്റു ട്രോഫി ജലോത്സവത്തോടെ കേരള ബോട്ട് റേസ് ലീഗിനും (കെബിഎൽ) തുടക്കമാകും. നെഹ്റു ട്രോഫി ജലമേളയാകും കെബിഎല്ലിന്റെ യോഗ്യതാ മത്സരം. നെഹ്റു ട്രോഫിയിൽ ആദ്യ ഒൻപതു സ്ഥാനങ്ങളിലെത്തുന്ന വള്ളങ്ങൾ തുടർന്നു ലീഗിൽ നടക്കുന്ന 12 മത്സരങ്ങളിലും പങ്കെടുക്കാൻ യോഗ്യത നേടും. എല്ലാ ജലോത്സവങ്ങളിലെയും പ്രകടനം വിലയിരുത്തിയാകും ചാംപ്യനെ നിശ്ചയിക്കുകയെന്നും മന്ത്രി പറഞ്ഞു.