Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താൻ അമ്മയിൽനിന്നു വിട്ടുനിന്നതിനെപ്പറ്റി ആരും ചോദിച്ചില്ല: സുരേഷ് ഗോപി

തൃശൂർ ∙ താരസംഘടനയായ അമ്മയിൽനിന്നു താൻ വിട്ടുനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് മാധ്യമങ്ങൾ അന്വേഷിക്കൂവെന്ന് സുരേഷ് ഗോപി എംപി. യുവനടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതിനെപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് സുരേഷ് ഗോപി ഇതു പറഞ്ഞത്.

Read more at: ഞാൻ ‘അമ്മ’യിൽ സജീവമല്ല: സുരേഷ് ഗോപി...

അമ്മയിൽ താൻ ഇപ്പോൾ സജീവമല്ല. അത് എന്തുകൊണ്ടാണെന്ന് ആരും അന്വേഷിച്ചിട്ടില്ല. കൂടുതലൊന്നും പറയാനില്ലെന്നും തന്നെ ഏൽപിച്ച ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും അതു ചെയ്യാൻ തന്നെ അനുവദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

related stories