സൂറിക്∙ ഇന്ത്യക്കാർ സ്വിസ് ബാങ്കുകളിൽ നിക്ഷേപിച്ച പണം മുൻവർഷത്തേതിൽ നിന്ന് 50% വർധിച്ച് ഏഴായിരം കോടിയായി. മൊത്തം നിക്ഷേപം മൂന്നു ശതമാനം മാത്രം വർധിച്ചപ്പോഴാണ് ഇന്ത്യക്കാരുടെ നിക്ഷേപത്തിലെ ഈ കുതിച്ചുകയറ്റമെന്ന് സ്വിസ് നാഷനൽ ബാങ്കിന്റെ (എസ്എൻബി) 2017 ലെ കണക്കുകൾ വ്യക്തമാക്കുന്നു.
കള്ളപ്പണം കണ്ടെത്താൻ സ്വിറ്റ്സർലൻഡുമായി ഇന്ത്യ ധാരണ ഉണ്ടാക്കിയ ശേഷമാണ് ഈ വർധനയെന്നതാണ് വിചിത്രം. 2016ൽ നിക്ഷേപം മുൻവർഷത്തേതിലും 45% കുറഞ്ഞ് 4500 കോടി രൂപയിലെത്തിയിരുന്നു. മൂന്നു വർഷമായി ഇന്ത്യക്കാരുടെ നിക്ഷേപം കുറഞ്ഞു വരികയായിരുന്നു. 2006 ലായിരുന്നു ഇന്ത്യക്കാരുടെ നിക്ഷേപം ഏറ്റവും ഉയരത്തിലെത്തിയത്–23,000 കോടി രൂപ.