നോക്കുകൂലി നിർത്തിയത് അവർ ‘അറിഞ്ഞില്ല’; കണ്ണൂരില്‍ കസേര ഇറക്കുന്നതിന്റെ പേരില്‍ തർക്കം

കണ്ണൂർ∙ നോക്കുകൂലി സംസ്കാരം അവസാനിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടും അദ്ദേഹത്തിന്റെ മണ്ഡലം സ്ഥിതി ചെയ്യുന്ന ജില്ലയിൽ നോക്കുകൂലിയുടെ പേരിൽ സംഘർഷം. കണ്ണൂരിലെ യൂറോളജി സെന്ററിലെ ആവശ്യത്തിനു കൊണ്ടുവന്ന കസേരകൾ ഇറക്കാൻ ഉടമയായ ഡോക്ടറും പിതാവും ശ്രമിച്ചതു ചുമട്ടുതൊഴിലാളികൾ തടയുകയായിരുന്നു. സംഭവത്തിൽ ഉടമയ്ക്കും പിതാവിനും പരുക്കേറ്റു. ഇരുകൂട്ടരും പൊലീസ് സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്.

മേയ് ഒന്നു മുതൽ കേരളത്തിൽ നോക്കുകൂലി നിർത്തലാക്കി സർക്കാർ പ്രഖ്യാപനമുണ്ടായിരുന്നു. ഇതിനു കേന്ദ്ര ട്രേഡ് യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചു.