വാഷിങ്ടൻ∙ ഒരു ലക്ഷം കോടി (ഒരു ട്രില്യൻ) ഡോളർ വിപണിമൂല്യത്തിന്റെ നിറവിൽ നിൽക്കെ ആപ്പിൾ കമ്പനിക്കു തൊട്ടുപിന്നാലെ ഓടിയെത്തുന്നത് വൻകിട ടെക്നോളജി കമ്പനികൾ. ഒരു ട്രില്യൻ എന്ന ‘മാജിക്’ നമ്പറിലേക്കെത്തുന്ന ആറു കമ്പനികളിൽ അഞ്ചെണ്ണവും ടെക്നോളജി മേഖലയില്‍ നിന്നുള്ളവയാണ്. ഒരു കമ്പനി മാത്രമാണ് സാമ്പത്തികരംഗത്തു നിന്നുള്ളത്.
ഒരു ട്രില്യനിലേക്ക് ഓടിയെത്തുന്ന കമ്പനികളുടെ വിപണി മൂല്യത്തെ 2012 ലണ്ടൻ ഒളിംപിക്സിലെ ജമൈക്കയുടെ ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് 100 മീറ്റർ വിജയത്തിലേക്കുള്ള കുതിപ്പിന്റെ ചിത്രവുമായി താരതമ്യപ്പെടുത്തുമ്പോൾ:
പിന്നിട്ട നാഴികക്കല്ലുകളിൽ ഓരോ വർഷവും ആപ്പിൾ കമ്പനിയുടെ വിപണിമൂല്യം എങ്ങനെ?