220 രൂപയുടെ ടോപ്പ്അപ്പ്; 250 രൂപയുടെ ടോക്ക്ടൈമുമായി ബിഎസ്എൻഎൽ

ആലപ്പുഴ∙ ഓണത്തോട് അനുബന്ധിച്ചു പ്രീപെയ്ഡ് ടോപ്പ്അപ്പുകളിൽ ബിഎസ്എൻഎൽ ഓഫറുകൾ പ്രഖ്യാപിച്ചു. 220, 550, 1100 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് ടോപ്പ്അപ്പുകൾ ചെയ്യുമ്പോൾ യഥാക്രമം 250, 650, 1350 രൂപയുടെ സംസാരമൂല്യം ലഭിക്കും. 17 മുതൽ 23 വരെയാണ് ഈ ഓഫർ ലഭിക്കുക. 260 രൂപയുടെ ടോപ്അപ്പ് ചെയ്‌താൽ മുഴുവൻ സംസാരമൂല്യത്തോടൊപ്പം 30 ദിവസത്തേക്കു പരിധിയില്ലാതെ റിങ്‌ബാക്ക് സോങ്‌സ് മാറ്റുവാനും സാധിക്കും.

9, 29 രൂപയുടെ വോയിസ്, ഡേറ്റാ കോംബോ എസ്ടിവികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ദിവസം വാലിഡിറ്റിയുള്ള ഒൻപതു രൂപയുടെ കോംബോ എസ്ടിവിയിൽ പരിധിയില്ലാത്ത വിളികൾക്കൊപ്പം രണ്ട് ജിബി ഡേറ്റയും 100 എസ്എംഎസും ലഭിക്കും. നാലു ദിവസം വാലിഡിറ്റിയുള്ള 29 രൂപയുടെ എസ്ടിവിയിൽ പരിധിയില്ലാത്ത കോളുകളും രണ്ടു ജിബി ഡേറ്റയും 100 എസ്എംഎസും ലഭിക്കും. ഈ ഓഫറുകൾ 25 വരെ ലഭിക്കും.