തിരുവനന്തപുരം∙ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപ സംഭാവന നല്കി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സഞ്ജുവിന്റെ പിതാവ് വിശ്വനാഥ് സാംസണും സഹോദരൻ സാലി സാംസണും ചേർന്ന് തുക മുഖ്യമന്ത്രിക്ക് കൈമാറി. ഇന്ത്യ എ ടീമിന്റെ മൽസരങ്ങൾക്കായി സഞ്ജു വിജയവാഡയിലാണ്. കുട്ടനാട്ടിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി സഞ്ജു കഴിഞ്ഞയാഴ്ച ഒരു ലക്ഷം രൂപ നൽകിയിരുന്നു.