അബുദാബി∙ പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് 50 കോടി രൂപയുടെ സഹായവുമായി വ്യവസായി ഡോ. ഷംസീർ വയലിൽ. കേരളത്തിന്റെ പുനരധിവാസത്തിനായി 50 കോടിയുടെ പദ്ധതി ആവിഷ്കരിക്കുമെന്ന് വിപിഎസ് ഹെൽത്ത്കെയർ സിഎംഡി ഡോ.ഷംസീർ വയലിൽ സമൂഹമാധ്യമത്തിൽ അറിയിച്ചു.
ആരോഗ്യം, വീട്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ വിദഗ്ധരുടെ സഹായത്തോടെയാണു പദ്ധതി തയാറാക്കുക. ദുരിതബാധിതർക്ക് ഭക്ഷണം, വസ്ത്രം, മരുന്ന്, കുടിവെള്ളം എന്നിവ തുടർന്നും ലഭ്യമാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പുനരധിവാസത്തിനു വേണ്ട സഹായങ്ങൾ നൽകുമെന്നും ഡോ. ഷംസീർ വയലിൽ അറിയിച്ചു.