Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയദുരിതം: രേഖകൾ നഷ്ടപ്പെട്ടാലും ആര്‍സിസിയില്‍ ചികിൽസ ലഭിക്കും

Regional Cancer Center

തിരുവനന്തപുരം∙ പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍, രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ആർ‍സിസിയില്‍ പ്രത്യേക സംവിധാനം. പ്രളയക്കെടുതി അനുഭവിക്കുന്ന രോഗികള്‍ക്കു മുന്‍കൂര്‍ തീയതി നിശ്ചയിക്കാതെതന്നെ തുടര്‍ പരിശോധനയ്ക്കായി ഡോക്ടറെ കാണാം. റജിസ്‌ട്രേഷന്‍ കാര്‍ഡ്, ചികിൽസാരേഖകള്‍ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് നല്‍കും.

കീമോതെറപ്പി മരുന്നുകള്‍ നഷ്ടപ്പെട്ടു പോയെങ്കില്‍ വീണ്ടും നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ അഞ്ചു വരെ അസി. ഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ ശ്രീകുമാര്‍ (‍0471 2522438, 9447586977), മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ഓഫിസര്‍ അനില്‍കുമാര്‍.കെ (0471 2522342, 9447102676), പബ്ലിക് റിലേഷന്‍ ഓഫിസര്‍ സുരേന്ദ്രന്‍ (0471 2522288, 9447797869) എന്നിവരെ ബന്ധപ്പെടാം. വൈകിട്ട് അഞ്ചു മുതല്‍ രാവിലെ ഒന്‍പതു വരെയും അവധി ദിവസങ്ങളിലും 0471 2442541 എന്ന നമ്പരിലാണ് ബന്ധപ്പെടേണ്ടത്.

related stories