തിരുവനന്തപുരം ∙ ഗായകൻ യേശുദാസ് പ്രളയദുരന്തത്തിൽ സഹായമെത്തിച്ചില്ല എന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
യേശുദാസും മറ്റു സാംസ്കാരിക നായകരും പ്രളയദുന്തത്തിനിരയായവർക്കു വേണ്ടി ഒന്നും ചെയ്തില്ലെന്ന നിയമസഭയിലെ പി.സി. ജോർജിന്റെ ആരോപണത്തോടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ‘‘യേശുദാസ് എന്നെ ഫോണിൽ വിളിച്ചിരുന്നു. അദ്ദേഹം ഇപ്പോൾ നാട്ടിലില്ല.’’ എല്ലാ സഹായവും പിന്തുണയും ഉറപ്പു നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.