Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സദാചാരപൊലീസ് ചമഞ്ഞു മർദിച്ചു; മലപ്പുറത്ത് യുവാവ് തൂങ്ങിമരിച്ച നിലയിൽ

Sajith മുഹമ്മദ് സാജിദിനെ മര്‍ദിക്കുന്നതിന്റെ വാട്‌സാപ്പ് ദൃശ്യം

മലപ്പുറം∙ സദാചാര പൊലീസ് ചമഞ്ഞ് ആൾക്കൂട്ടം മർദിച്ച യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദിനെയാണ് (23) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പണിക്കർപടി മമ്മാലിപ്പടിയിൽ അസമയത്ത് ഇയാളെ ഒരു വീടിന്റെ പരിസരത്ത് കണ്ട നാട്ടുകാർ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ ചിലർ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചു.

ഇതിൽ മനംനൊന്താണു യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണു ബന്ധുക്കളുടെ ആരോപണം. അതേസമയം, ആക്രമണ സമയത്തു യുവാവിന്റെ ശരീരത്തിൽ കെട്ടോ പരുക്കുകളോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇരുകൂട്ടർക്കും പരാതി ഇല്ലാത്തതിനാൽ കേസെടുത്തിരുന്നില്ല. ഇതിനിടെയാണ് ദൃശ്യങ്ങൾ വാട്സാപ്പ് വഴി പ്രചരിച്ചത്.

അതിനിടെ, സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പതിനഞ്ചു ദിവസത്തിനകം റിപ്പോർട്ടു നൽകണമെന്നു മലപ്പുറം എസ്പിയോട് നിർദേശിച്ചു.

related stories