Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം പ്രളയത്തെ നേരിട്ട ഓഗസ്റ്റിൽ സംഭവിച്ചതെല്ലാം; ആറു മിനിറ്റിൽ അറിയാം

2018 ഓഗസ്റ്റ് ഒന്നു മുതൽ 19 വരെ കേരളത്തിൽ പെയ്തിറങ്ങിയത് 758.6 മില്ലിമീറ്റർ മഴയാണ്. സാധാരണ ഗതിയിൽ ഈ സമയത്തു ലഭിക്കേണ്ടത് 287.5 മില്ലിമീറ്റർ മാത്രം മഴയും. 164% അധികം മഴ കേരളത്തിനു മേൽ വർഷിച്ചതോടെ ഇന്നേവരെ കാണാത്ത പ്രളയദുരിതത്തിനാണു സംസ്ഥാനം സാക്ഷ്യം വഹിച്ചത്. എട്ടു ലക്ഷത്തിലേറെ പേർ ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടിയെത്തി. ഓഗസ്റ്റിൽ മാത്രം 300ലേറെ മരണമുണ്ടായി. അരലക്ഷത്തിലേറെ ഹെക്ടറിലെ കൃഷി നശിപ്പിക്കപ്പെട്ടു. പതിനായിരക്കണക്കിനു വീടുകൾ നിലം പതിച്ചു.

മഴ പെയ്തു തോർന്ന ഓഗസ്റ്റിൽ കേരളത്തിൽ വാർത്തകളുടെയും പ്രളയമായിരുന്നു. ഓഗസ്റ്റിലെ പേമാരിക്കാലത്ത് മനോരമ ഓൺലൈൻ വായനക്കാർ വായിച്ച, ചർച്ച ചെയ്ത വാർത്താപ്രളയത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം. നാം ഒരുമിച്ച് പ്രളയത്തെ നേരിട്ട ആ പെരുമഴക്കാലത്തിലേക്കൊരു മടക്കം, വിഡിയോ കാണാം.

related stories