Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗഗൻയാൻ: ബഹിരാകാശ സ്യൂട്ട് റെഡി; വികസിപ്പിച്ചത് തിരുവനന്തപുരത്ത്

gaganyaan-suit

ബെംഗളൂരു∙ 2022ൽ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാൻ ഉദ്ദേശിച്ചു രാജ്യം വികസിപ്പിക്കുന്ന ‘ഗഗൻയാൻ’ ദൗത്യത്തിന്റെ സ്പേസ് സ്യൂട്ട് ഐഎസ്ആർഒ പ്രദർശിപ്പിച്ചു. ബെംഗളൂരുവിൽ നടന്ന സ്പെയ്സ് എക്സ്പോയിൽ ഇതിനൊപ്പം ക്രൂ മോഡൽ കാപ്സ്യൂൾ, ക്രൂ എസ്കേപ് മോഡൽ എന്നിവയുടെ പ്രദർശനവും നടന്നു. 

gaganyan-space-suit

സ്പേസ് സ്യൂട്ട് 

∙വികസിപ്പിച്ചത് വിക്രം സാരാഭായി സ്പേസ് സെന്റർ, തിരുവനന്തപുരം 

∙രണ്ടുവർഷത്തെ ഗവേഷണഫലം 

∙60 മിനിറ്റ് പ്രവർത്തനദൈർഘ്യമുള്ള ഒരു ഓക്സിജൻ സിലിണ്ടർ വഹിക്കാനുള്ള കഴിവ്. 

∙ആകെ എണ്ണം 3. രണ്ടെണ്ണം വികസിപ്പിച്ചുകഴിഞ്ഞു. 

ഗഗൻയാൻ 

∙ബഹിരാകാശത്തേക്കുള്ള രാജ്യത്തിന്റെ ആദ്യ ദൗത്യം. 

∙ചെലവ്: 10000 കോടി രൂപ 

∙വിക്ഷേപണവാഹനം:ജിഎസ്എൽവി മാർക്ക് 3 ‌

∙ മൂന്നു ദിവസം മുതൽ ഒരാഴ്ച വരെ യാത്രികർ ബഹിരാകാശത്ത് ചെലവഴിക്കും

ക്രൂ മോഡൽ ക്യാപ്സ്യൂൾ 

∙ബഹിരാകാശ യാത്രികർ വസിക്കുന്ന സ്ഥലം 

∙കടുത്ത ചൂടിൽനിന്നു യാത്രികർക്കു സംരക്ഷണമേകി താപകവചം. 

∙തിരിച്ചിറക്കത്തിൽ തീപിടിക്കുമെങ്കിലും ഉള്ളിലെ താപനില 25 ഡിഗ്രി മാത്രം.