Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയകാലത്ത് തന്ന അരി സൗജന്യമല്ല: തീരുമാനം വ്യക്തമാക്കി പസ്വാൻ

ram vilas paswan രാം വിലാസ് പസ്വാൻ

ന്യൂഡൽ‌ഹി∙ പ്രളയകാലത്തു കേരളത്തിന് അനുവദിച്ച അധിക ഭക്ഷ്യവസ്തുക്കള്‍ സൗജന്യമല്ലെന്നു കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ പണം ദുരിതാശ്വാസ സഹായത്തില്‍നിന്ന് ഈടാക്കും. കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍, കെ.കെ.രാഗേഷ് എംപിയെ രേഖാമൂലം അറിയിച്ചതാണിത്. പ്രളയക്കെടുതി പരിഗണിച്ചു കേന്ദ്രസർക്കാർ 89,540 ടൺ അരി ഉൾപ്പെടെയുള്ള സാധനങ്ങളാണ് അനുവദിച്ചത്.

സംസ്ഥാനത്തിന്റെ ആവശ്യത്തെ തുടർന്ന് ഓഗസ്റ്റ് 21ന് ആണു കേന്ദ്രം അരി നൽകിയത്. ആദ്യം അരി സൗജന്യമാണെന്ന് അറിയിച്ച കേന്ദ്രം പിന്നീടു തുക ഈടാക്കുമെന്നു പറഞ്ഞതു വിവാദമായിരുന്നു. വിലയെച്ചാല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെയാണു പസ്വാന്റെ രേഖാമൂലമുള്ള മറുപടി. വില കേന്ദ്രം നിശ്ചയിച്ചു തന്നിട്ടില്ലെന്നു പറഞ്ഞു കേരളം അരി ഏറ്റെടുക്കാൻ വൈകിയതും ചർച്ചയായിരുന്നു.

related stories