Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവകേരള സൃഷ്ടിയിൽ സവർണനു പങ്കില്ല: എം.മുകുന്ദൻ

m-mukundan-07

കണ്ണൂർ∙ നവകേരള സൃഷ്ടിയിൽ ഒരു സവർണനും പങ്കില്ലെന്നു സാഹിത്യകാരൻ എം. മുകുന്ദൻ. പാർശ്വവൽകരിക്കപ്പെട്ടവരുടെ പ്രതിനിധികളായ കുമാരനാശാനും അയ്യങ്കാളിയുമൊക്കെയാണു നേതൃത്വം കൊടുത്തത്. ഇഎംഎസിനു പങ്കുണ്ടെങ്കിലും അദ്ദേഹം അവർണനെക്കാൾ അവർണനായാണു ജീവിച്ചതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മുകുന്ദൻ.

ശബരിമലയിൽ ഇതുവരെ പോയിട്ടില്ല. എന്നാൽ പോകേണ്ടിവന്നാൽ ഭാര്യയുടെയും മകളുടെയും കൈ പിടിച്ചുപോകാനാണ് ആഗ്രഹം. കോടതി വിധി വിപ്ലവകരമാണ്. ഏതു ദൈവമാണു സ്ത്രീകളെ ഇഷ്ടപ്പെടാത്തത്. ശ്രീകൃഷ്ണൻ എത്ര ഗോപികമാർക്കൊപ്പമാണു നടന്നത്. പാർവതിയില്ലാതെ പരമശിവനില്ല. ക്ഷേത്രങ്ങളിൽ ഭഗവതികളെയും പൂജിക്കുന്നുണ്ട്. അപ്പോൾ സ്ത്രീകളെ എന്തിനാണു ശബരിമലയിൽനിന്ന് അകറ്റിനിർത്തുന്നത്? സ്ത്രീകളെ അകറ്റിനിർത്താൻ ദൈവം ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുകുന്ദൻ പറഞ്ഞു.