Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിൻഗ്യൻ അഭയാർഥി കുടുംബം കേരളത്തിൽ; ഐബി അന്വേഷണം തുടങ്ങി

rohingya-refugees തിരുവനന്തപുരത്തെത്തിയ രോഹിൻഗ്യൻ അഭയാർഥി കുടുംബം.

തിരുവനന്തപുരം ∙ റെയിൽവേ മുന്നറിയിപ്പിനു പിന്നാലെ രോഹിൻഗ്യൻ അഭയാർഥികൾ കേരളത്തിലെത്തി. വിഴിഞ്ഞത്താണു രണ്ടു കുട്ടികളടക്കം അഞ്ചംഗ രോഹിൻഗ്യൻ കുടുംബം എത്തിയത്. തൊഴിൽതേടി എത്തിയതാണെന്നാണു ഇവർ പറയുന്നത്. അഭയാർഥികളെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു.

ഹൈദരാബാദിൽനിന്നു ട്രെയിനിലാണ് ഇവർ വിഴിഞ്ഞത്തെത്തിയത്. സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. സംസ്ഥാന പൊലീസിനോടും വിവരം തേടി. ആയിരക്കണക്കിനു രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ട്രെയിനുകളില്‍ കേരളത്തിലേക്ക് എത്തുന്നതായി റെയില്‍വേ സംരക്ഷണ സേനയുടെ മുന്നറിയിപ്പുണ്ടായിരുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു കുടുംബത്തിനൊപ്പം സംഘങ്ങളായാണു രോഹിന്‍ഗ്യകള്‍ കേരളത്തിലേക്കു യാത്ര ചെയ്യുന്നത്. ട്രെയിനുകളില്‍ ഇവരെ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതതു സ്ഥലത്തെ പൊലീസിനു കൈമാറണമെന്നു രഹസ്യ സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. ഏതൊക്കെ ട്രെയിനുകളിലാണ് ഇവര്‍ സഞ്ചരിക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ സാന്നിധ്യം ദേശസുരക്ഷയുടെ വിഷയമാണെന്നും തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ഇവര്‍ കുടിയേറിയിട്ടുണ്ടെന്നും കഴിഞ്ഞദിവസം കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കേരളമുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വിവരങ്ങള്‍ കേന്ദ്രത്തിനു കൈമാറണം. ഇവര്‍ ഇന്ത്യക്കാരായി മാറുന്ന രീതിയില്‍ രേഖകള്‍ കൈവശപ്പെടുത്താന്‍ അവസരം നല്‍കരുത്. ഇവര്‍ക്കു നല്‍കുന്ന അഭയം ഭീകരവാദികള്‍ ദുരുപയോഗപ്പെടുത്താൻ ഇടയാക്കരുതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

related stories