കോട്ടയം∙ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇടപെടണമെന്ന് ആവശ്യം. രാഷ്ട്രപതിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ വിവിധ പോസ്റ്റുകളുടെ കമന്റായി മലയാളികൾ അടക്കം നിരവധിപ്പേർ പരാതി പറയുന്നുണ്ട്.
രാഷ്ട്രപതിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലെ കമന്റുകളിൽ ചിലത്.
സുപ്രീം കോടതി വിധി വിശ്വാസികളെ ഏറെ വേദനിപ്പിക്കുന്നതായും ശബരിമലയെയും ആചാരങ്ങളെയും സംരക്ഷിക്കണമെന്നുമുള്ള ആവശ്യമാണ് പരാതികളിൽ പറയുന്നത്. ഹിന്ദു സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി വിധി കേരളത്തിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും നശിപ്പിക്കുമെന്നും കമന്റുകളിൽ പറയുന്നു.