Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഷണമുതല്‍ തിരിച്ചേല്‍പ്പിച്ചാലും കുറ്റം നിലനില്‍ക്കും: ബ്രൂവറി വിവാദത്തിൽ കെ.ബാബു

K Babu കെ.ബാബു

കൊച്ചി∙ ബ്രൂവറി വിവാദത്തില്‍ പ്രതിപക്ഷം ഉന്നയിച്ച അഴിമതിയാരോപണം ശരിയെന്നു തെളിഞ്ഞതായി മുന്‍ എക്സൈസ് മന്ത്രി കെ. ബാബു. മോഷണമുതല്‍ തിരിച്ചേല്‍പ്പിച്ചാലും കുറ്റം നിലനില്‍ക്കുമെന്നും കെ. ബാബു പറഞ്ഞു. ബ്രൂവറികള്‍ക്കും ഡിസ്റ്റിലറിക്കും നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കിയ സാഹചര്യത്തിലാണു ബാബുവിന്റെ പ്രതികരണം. കേരളത്തിന്റെ പുനര്‍നിര്‍മാണം അനാവശ്യ വിവാദങ്ങളില്‍ മുങ്ങിപ്പോകാതിരിക്കാനുള്ള വിട്ടുവീഴ്ച എന്ന നിലയിലാണു തീരുമാനമെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

ബ്രൂവറി വിവാദത്തില്‍ സര്‍ക്കാരിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സംസ്ഥാനത്ത് മൈക്രോ ബ്രൂവറികളും ബിയര്‍ പാര്‍ലറുകളും തുടങ്ങാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടു. ഇതിന്‍റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ എക്സൈസ് മന്ത്രി തയാറുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.