കോഴിക്കോട് ∙ ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാർ ഗൂഢാലോചന നടത്തിയെന്ന വാദം ബാലിശമാണെന്ന് വി.മുരളീധരൻ എംപി. വിഷയത്തിൽ സംസ്ഥാന സർക്കാർ പിടിവാശി ഉപേക്ഷിക്കണം. വിശ്വാസികളുടെ വികാരം കണക്കിലെടുത്തു വിട്ടുവീഴ്ച ചെയ്യണമെന്നും മുരളീധരൻ പറഞ്ഞു
ശബരിമലയെ ശബരിമലയാക്കാനാണു പ്രതിഷേധങ്ങൾ. ശബരിമലയെ അയോധ്യയാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന ആരോപണത്തിൽ കഴമ്പില്ല. അക്രമമുണ്ടാക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. ശബരിമല സമരം അക്രമാസക്തമാകുമെന്ന് നേരത്തേതന്നെ കേരളത്തിലെ മന്ത്രിമാർ പറഞ്ഞത് ആ തരത്തിൽ സമരത്തെ അടിച്ചമർത്താനാണെന്നും എംപി പറഞ്ഞു.