Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതവികാരം വ്രണപ്പെടുത്തി; രഹന ഫാത്തിമയ്ക്ക് എതിരെ കേസ്

rehana രഹന ഫാത്തിമ

പത്തനംതിട്ട∙ സമൂഹമാധ്യമം വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ട എറണാകുളം സ്വദേശി രഹന ഫാത്തിമക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. തൃക്കൊടിത്താനം സ്വദേശി ആർ.രാധാകൃഷ്ണ മേനോൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയെത്തുടർന്നാണ് കേസ് റജിസ്റ്റർ ചെയ്തത്.

കഴിഞ്ഞദിവസം പൊലീസിന്റെ കനത്ത സുരക്ഷയിൽ ആന്ധ്രയിൽ നിന്നുള്ള മാധ്യമപ്രവർത്തക കവിതയ്ക്കൊപ്പം നടപ്പന്തൽ വരെ ഇവർ എത്തുകയും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്നു മടങ്ങുകയും ചെയ്തിരുന്നു.