Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ സ്വാമി ശരണമല്ല, നടക്കുന്നത് സർക്കാരിന്റെ സരിത ശരണം: കെ.മുരളീധരൻ

k-muralidharan-2

ദുബായ്∙ സ്വാമി ശരണമല്ല, സരിത ശരണം എന്നതാണ് ഇപ്പോൾ നടക്കുന്നതെന്ന് കെ.മുരളീധരൻ എംഎൽഎ. ഭക്തർ സ്വാമി ശരണം എന്നു വിളിക്കുമ്പോൾ സർക്കാർ സരിത ശരണം എന്നാണ് വിളിക്കുന്നത്. ഇതു കേരളത്തിന്റെ മുഖ്യമന്ത്രിക്കു നാണക്കേടാണ്. നവകേരള നിർമാണമല്ല ഇപ്പോൾ നടക്കുന്നത്. നവ ‘കൈരളി’ നിർമാണമാണ്. പ്രവാസികളാരും ഇതിനായി കാശ് കളയരുത്.

പ്രളയക്കെടുതിയിൽപ്പെട്ട അവരവർക്ക് അറിയാവുന്ന ആളുകൾക്കു സഹായം ചെയ്യുകയാണ് വേണ്ടത്. ഫണ്ട് വകമാറ്റി ചെലവഴിക്കുന്ന രീതിയാണ് ഇപ്പോഴത്തേത്. ഇതിൽ വിശ്വാസമില്ലെന്നും കെ.മുരളീധരൻ പറഞ്ഞു. കേരള സഹകരണ ഫെഡറേഷന്റെ രാജ്യാന്തര സഹകരണ കോൺഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.