കൊച്ചി∙ രക്തം ഇറ്റിച്ച് ശബരിമല നട അടയ്ക്കാൻ പദ്ധതിയിട്ടെന്നു പറഞ്ഞിട്ടില്ലെന്ന് അയ്യപ്പ ധർമ സേന പ്രസിഡന്റ് രാഹുൽ ഈശ്വർ. 20 പേർ ഇതിനു തയാറായി നിൽക്കുന്നുവെന്നു താൻ അറിഞ്ഞിരുന്നു. ഇവരോട് അങ്ങനെ ചെയ്യരുതെന്നാണു പറഞ്ഞത്. വാക്കുകളെ ദുർവ്യാഖ്യാനം ചെയ്യുന്നു. തന്നെ കള്ളക്കേസിൽ കുടുക്കി വീണ്ടും അറസ്റ്റു ചെയ്യാനാണു നീക്കമെന്നും രാഹുൽ ആരോപിച്ചു. സമൂഹമാധ്യത്തിലിട്ട ലൈവ് വിഡിയോയിലൂടെയാണു രാഹുൽ മറുപടിയുമായി രംഗത്തെത്തിയത്.
Read more at: നട അടപ്പിക്കാൻ സ്വയം മുറിവേൽപ്പിച്ച് രക്തം വീഴ്ത്താൻ ആളുണ്ടായിരുന്നു: രാഹുൽ ഈശ്വർ