Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല വിധി നടപ്പാക്കാൻ ഭരണഘടനാ സ്ഥാപനങ്ങൾക്ക് ബാധ്യത: ഹൈക്കോടതി

high-court-kerala-5

കൊച്ചി∙ ശബരിമലയിൽ അടിസ്ഥാനസൗകര്യമില്ലാെത യുവതീപ്രവേശം അനുവദിക്കരുതെന്ന ഹർജി ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധി നടപ്പാക്കാൻ ഭരണഘടനാസ്ഥാപനങ്ങൾക്കു ബാധ്യതയുണ്ട്. ഹർജിക്കാരന് ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധി പൊലീസിനെ ഉപയോഗിച്ചു തിടുക്കത്തിൽ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി പി.ഡി. ജോസഫ് സമർപ്പിച്ച ഹർജിയാണു ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

സ്ത്രീകളെ ബലം പ്രയോഗിച്ചു പൊലീസ് കയറ്റുകയായിരുന്നെന്നു പത്രം ഉയർത്തിക്കാട്ടി ഹർജിക്കാരൻ വാദിച്ചപ്പോൾ, പൊലീസ് സംരക്ഷണം നൽകുന്നതാണ് അതെന്നു കോടതി പ്രതികരിച്ചു. മതിയായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കാതെ യുവതികളെ പൊലീസ് സംരക്ഷണത്തിൽ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ ശ്രമിക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം.