കൊച്ചി∙ ദേവസ്വം കമ്മിഷണറായി ഹിന്ദുവിനെത്തന്നെ നിയമിക്കണമെന്ന് ഹൈക്കോടതി. അഹിന്ദുവിനെ നിയമിക്കാൻ നീക്കം നടക്കുന്നുവെന്ന ഹർജിയിലാണ് നിർദേശം. മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. തിരുവിതാംകൂർ–കൊച്ചി ഹിന്ദു മതസ്ഥാപന നിയമം 29–ാം വകുപ്പിലെ ഭേദഗതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചു റദ്ദാക്കണമെന്നാണ് ആവശ്യം. ഹിന്ദുക്കളുടെ മതപരമായ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്നാണ് ആക്ഷേപം.