Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃശൂരിൽ എടിഎം തകർത്ത നിലയിൽ: ബിഹാര്‍ സ്വദേശി പിടിയിൽ

chavakkad-atm-theft മോഷണശ്രമം നടന്ന എടിഎം യന്ത്രം, പിടിയിലായ ശ്രാവൺ

തൃശൂർ∙ തൃശൂർ ജില്ലയിൽ ചാവക്കാട് കടപ്പുറം അങ്ങാടിയില്‍ എടിഎം കൊള്ളയടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ബിഹാർ സ്വദേശി ശ്രാവണാണു പിടിയിലായത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്നു പൊലീസ് അറിയിച്ചു. 

ഇന്നു രാവിലെ എട്ടുമണിയോടെയാണു സംഭവം പുറംലോകം അറിയുന്നത്. എടിഎം കൗണ്ടറിലെത്തിയ ഒരു ഇടപാടുകാരന്‍ സംശയം തോന്നിയതിനെ തുടർന്ന് പൊലീസിനെയും ബാങ്ക് അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്.

തൃശൂർ കിഴക്കുപാട്ടുകരയിലെ കാനറ ബാങ്ക് എടിഎം തകർത്ത് കവർച്ചയ്ക്കു ശ്രമിച്ച കേസിൽ കാസർകോട്, കോട്ടയം സ്വദേശികളെ കഴിഞ്ഞ ബുധനാഴ്ച പൊലീസ് പിടികൂടിയിരുന്നു. ഒരു മാസത്തിനിടെ തൃശൂർ ജില്ലയിൽ തകർത്തത് നാല് എടിഎം യന്ത്രങ്ങളാണ്.