ന്യൂഡൽഹി∙ ഛത്തീസ്ഗഡിൽ ദണ്ഡേവാഡ ജില്ലയിൽ മാധ്യമസംഘത്തിനു നേരേ നക്സൽ ആക്രമണം. സംഭവത്തിൽ ദൂരദർശൻ ക്യാമറാമാനും രണ്ടു പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. തിരഞ്ഞെടുപ്പ് വാർത്തകൾ റിപ്പോർട്ടു ചെയ്യാൻ പോയ മാധ്യമസംഘത്തിനു നേരേയാണ് നക്സൽ ആക്രമണം ഉണ്ടായത്.