ജയില്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന്: രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം

രമേശ് ചെന്നിത്തല

തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ രണ്ടേക്കര്‍ സ്ഥലം, ആഭ്യന്തര മന്ത്രിയായിരിക്കെ സ്വകാര്യ ട്രസ്റ്റിനു കൈമാറിയെന്നാണു കേസ്. തിരുവനന്തപുരം വി‍ജിലന്‍സ് പ്രത്യേകയൂണിറ്റാണ് അന്വേഷണം നടത്തുന്നത്. ഇതു സംബന്ധിച്ച പരാതിയില്‍ അന്വേഷണത്തിനു വിജിലൻസ് അനുമതി തേടിയിരുന്നു.