കൊച്ചി∙ പി.വി. അൻവർ എംഎൽഎയുടെ മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ തടയണയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. വെള്ളം തുറന്നുവിടാൻ സർക്കാർ സ്വീകരിച്ച നടപടി എന്തെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യം വ്യക്തമാക്കി പത്തുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. അതേസമയം തടയണ നിയമവിരുദ്ധമാണെന്നും ഇതു പൊളിച്ചുനീക്കേണ്ടതാണെന്നും സംസ്ഥാന സർക്കാർ കോടതിയില്‍ വ്യക്തമാക്കി.