Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാനിൽനിന്ന് ഇന്ധനം വാങ്ങാൻ ഇന്ത്യയ്ക്ക് യുഎസ് അനുമതി

oil

ന്യൂഡൽഹി ∙ ഇന്ത്യയടക്കം എട്ടു രാജ്യങ്ങൾക്ക് ഇറാനിൽനിന്ന് ഇന്ധനം വാങ്ങാൻ യുഎസ് അനുമതി നൽകിയതായി റിപ്പോർട്ട്. ഈ മാസം അഞ്ചിന് ഇറാനുമേൽ ഉപരോധം വരാനിരിക്കെയാണ് യുഎസിന്റെ നീക്കം. ഇന്ത്യയ്ക്കു പുറമെ ജപ്പാനും ദക്ഷിണ കൊറിയയ്ക്കും അനുമതി നൽകിയിട്ടുള്ളതായി യുഎസിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ സമ്മർദത്തിലാക്കാൻ ലക്ഷ്യമിടുന്നുണ്ടെങ്കിലും ചില രാജ്യങ്ങൾക്ക് ഇളവു നൽകുകയായിരുന്നുവെന്നാണു സൂചന. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കിൾ പോംപെയോ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുമെന്നും വിവരമുണ്ട്. ഇറാനിയൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളാണ് ചൈന. ഇവർക്ക് ഇളവ് അനുവദിക്കുന്ന കാര്യത്തിൽ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണു സൂചന.