ഐപിഐ– ഇന്ത്യ അവാർഡ് നമ്രതാ ബിജി അഹൂജയ്ക്ക്

ന്യൂഡൽഹി∙ മികച്ച മാധ്യമ പ്രവർത്തത്തിനുള്ള ഐപിഐ – ഇന്ത്യ അവാർഡ് ദ വീക്ക് വാരികയുടെ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് നമ്രതാ ബിജി അഹൂജയ്ക്ക്. രണ്ടു ലക്ഷം രൂപയും ട്രോഫിയും പ്രശംസാപത്രവുമാണ് അവാർഡ്. അതീവ രഹസ്യമായി പ്രവര്‍ത്തിക്കുന്ന നാഗാലാൻഡിലെ സമാന്തര സർക്കാരിന്റെ പ്രവർത്തനവും ഇതിലെ മന്ത്രിമാരെക്കുറിച്ചുമുള്ള വാർത്തയ്ക്കാണ് അവാർഡ്. കാലങ്ങളുടെ പഴക്കമുള്ള നാഗ പ്രശ്നത്തെക്കുറിച്ചു വ്യക്തമായി മനസ്സിലാക്കാനാകുന്നതാണ് റിപ്പോർട്ടെന്ന് അവാർഡ് ജൂറി വിലയിരുത്തി. മുൻ ഇന്ത്യൻ അറ്റോർണി ജനറൽ സോളി സൊറാബ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.