Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരാതിക്കാരിയുടെ പേരെവിടെ?: പി.കെ.ശശി വിഷയത്തിൽ ക്ഷുഭിതനായി മന്ത്രി ബാലൻ

AK-Balan മന്ത്രി എ.കെ.ബാലന്‍ മാധ്യമങ്ങളോടു പ്രതികരിക്കുന്നു

പാലക്കാട് ∙ പി.കെ.ശശി എംഎൽഎക്കെതിരായ പീഡനക്കേസില്‍ യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തിനു പരാതി നൽകിയത് സംബന്ധിച്ച ചോദ്യത്തോട് രോഷത്തോടെ പ്രതികരിച്ച് മന്ത്രി എ.കെ.ബാലന്‍. പരാതിയെപ്പറ്റി അറിയില്ലെന്ന് പറഞ്ഞ ബാലന്‍, മാധ്യമപ്രവര്‍ത്തകര്‍ പരാതി കാണിച്ചപ്പോള്‍ ഇതിലെവിടെ പരാതിക്കാരിയുടെ പേരെന്നു ചോദിച്ച് ക്ഷുഭിതനായി.

മേല്‍വിലാസമില്ലാത്ത പരാതിക്കു മറുപടിയില്ല. ആര് ആര്‍ക്കയച്ച പരാതിയാണിത്? യഥാര്‍ഥ പരാതി കാണിച്ചാല്‍ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. ഇരയുടെ പേര് വെളിപ്പെടുത്തരുടെന്ന നിര്‍ദേശം പാലിക്കപ്പെടുമ്പോഴാണ് ഈതേ കാര്യം ആവര്‍ത്തിച്ച് ചോദിച്ച് മന്ത്രി ക്ഷുഭിതനായത്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് വൈകിയെന്ന വാദവും അദ്ദേഹം തള്ളി. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു മന്ത്രി പറഞ്ഞു.

related stories