കൊച്ചി∙ കെ.എം. ഷാജിയെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുംമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ. വർഗീയതയക്കെതിരെ പോരാടുന്ന വ്യക്തിയാണ് കെ.എം. ഷാജി. ഇപ്പോൾ കോടതി വിധിക്കു കാരണമായ ലഘുലേഖ കോൺഗ്രസോ യുഡിഎഫോ പ്രസിദ്ധീകരിച്ചതല്ല. ലഘുലേഖയുടെ വിശ്വാസ്യതയില്ലായ്മ സുപ്രീം കോടതിയെ ബോധിപ്പിക്കാൻ ശ്രമിക്കും. വ്യക്തിയെന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിലും കെ.എം. ഷാജി വർഗീയതയ്ക്കെതിരായ നിലപാട് എടുക്കുന്നയാളാണ്. നിലവിൽ ഷാജിക്കു വർഗീയതയുണ്ടെന്നു കരുതുന്നില്ല. വർഗീയ വിരുദ്ധ നിലപാടിന്റെ പേരിൽ വധഭീഷണി പോലും നേരിട്ടയാളാണു ഷാജിയെന്നും അദ്ദേഹം പറഞ്ഞു.
Advertisement