Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലെ അനധികൃത നിര്‍മാണത്തിനെതിരേ നഗരസഭയുടെ നോട്ടീസ്

Thomas Chandy

ആലപ്പുഴ ∙ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ ആലപ്പുഴ നഗരസഭയുടെ നോട്ടീസ്.

നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനുള്ളില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കുകയോ മുന്‍സിപ്പല്‍ ബില്‍ഡിങ് ചട്ടം അനുസരിച്ചു പ്ലാന്‍ റഗുലറൈസ് ചെയ്യുകയോ വേണമെന്നു നോട്ടീസില്‍ പറയുന്നു. പ്രദേശത്ത് ഇനി ഒരു നിര്‍മാണ പ്രവൃത്തിയും നടത്തരുതെന്നും നിര്‍ദേശമുണ്ട്. വ്യക്തമായ മറുപടി നല്‍കിയില്ലെങ്കല്‍ 15 ദിവസത്തിനു ശേഷം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുമെന്നും നോട്ടീസില്‍ പറയുന്നു. 

റിസോര്‍ട്ടിന്റെ ഉടമകളായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി ഉടമകളായ മാത്യു ജോസഫ്, തോമസ് ചാണ്ടി എന്നിവര്‍ക്കാണു മുന്‍സിപ്പല്‍ സെക്രട്ടറി നോട്ടീസ് നല്‍കിയത്.