Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗജ ചുഴലിക്കാറ്റ്: നവംബർ 15 മുതൽ ശക്തമായ മഴയ്ക്കു സാധ്യത

rain പ്രതീകാത്മക ചിത്രം

തിരുവനന്തപുരം∙ ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തിലും ശക്തമോ അതിശക്തമോ ആയ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നവംബർ 15 മുതൽ കേരളത്തിൽ ഒന്നോ രണ്ടോ ശക്തമോ, അതിശക്തമോ ആയ മഴയ്ക്കു സാധ്യതയുണ്ട്. 

നവംബർ 15ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, നവംബർ 16ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലർ‌ട്ടും ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചു. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്തു മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്.